മലപ്പുറം പാലപ്പെട്ടി സ്വദേശി അല്‍-ഖസീമിലെ ഉനൈസയില്‍ കുഴഞ്ഞുവീണ് മരിച്ചു

Posted on: May 22, 2020 10:30 pm | Last updated: May 22, 2020 at 10:30 pm

ദമാം | അല്‍-ഖസീമിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കുന്നത്തുവളപ്പില്‍ മുഹമ്മദ്-ഫാത്വിമ ദമ്പതികളുടെ മകന്‍ ഇഖ്ബാല്‍ കോര്‍മത്ത് (38) ആണ് താമസസ്ഥലത്ത് മരിച്ചത്. ഉനൈസയില്‍ തുര്‍ക്കിഷ് റെസ്റ്റോറന്റില്‍ ഷെഫായി ജോലിചെയ്തുവരികയായിരുന്നു. ലോക്ക് ഡൗണ്‍ മൂലം രണ്ട് മാസമായി റൂമില്‍ തന്നെ കഴിയുകയായിരുന്ന ഇഖ്ബാല്‍ രാവിലെ ഛര്‍ദിക്കുകയും കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആറുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

ഭാര്യ: സഫീന. സഹോദരന്മാരായ അലി കോര്‍മത്ത്, ഷംസു, കബീര്‍ മാതൃ സഹോദരന്മാരായ ഹംസ, ഹുസൈന്‍ എന്നിവര്‍ ബുറൈദയില്‍ ഉണ്ട്.