ഖത്വറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1830 പേര്‍ക്ക്; രണ്ടു മരണം 

Posted on: May 22, 2020 10:20 pm | Last updated: May 22, 2020 at 10:20 pm

ദോഹ | ഖത്വറില്‍ ഇന്ന് 1830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. 50, 43 വയസ്സ് പ്രായമുള്ള ആളുകളാണ് ഇന്ന് മരിച്ചത്. ആകെ 40,481 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,160 പരിശോധനകള്‍ നടത്തി. 605 പേര്‍ക്ക് രോഗം ഭേദമായി. മൊത്തം 7893 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.