Kerala
പലവ്യഞ്ജന കിറ്റുകള്‍ 26 വരെ റേഷന്‍കടകളില്‍ ലഭിക്കും

തിരുവനന്തപുരം | റേഷന്‍ കടകള്‍ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാല്‍ ഇപോസ് പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
“24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി” പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ക്കും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമായി തുടങ്ങുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.
---- facebook comment plugin here -----