National
കശ്മീരില്‍ ആര്‍ എസ് എസ് നേതാവിനെ വധിച്ച കേസില്‍ തീവ്രവാദി പിടിയില്‍

ശ്രീനഗര്‍ | കശ്മീരില്‍ ആര്‍ എസ് എസ് നേതാവിനെയും സുരക്ഷാഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദി പിടിയില്‍. ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ റുസ്തം അലിയെയാണ് കിഷ്ത്വാറിലെ ഹഞ്ചാലയില്‍ നിന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
2019 ഏപ്രിലില്‍ ആര്‍ എസ് എസ് നേതാവായ ചന്ദര്‍കാന്ത് ശര്‍മയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുസ്തം അലി.
---- facebook comment plugin here -----