Covid19
ഇന്ന് ആറ് വിമാനങ്ങളിലായി പ്രവാസികള്‍ കേരളത്തിലെത്തും

ദുബായ് | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളേയും വഹിച്ചുകൊണ്ടുള്ള ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് ഒരു മണിക്ക് ദുബൈ- കൊച്ചി, ഉച്ചക്ക് 1.45ന് കുവൈത്ത്- തിരുവനന്തപുരം, സലാല- കോഴിക്കോട് (ഉച്ചതിരിഞ്ഞ് 3.45), റിയാദ്- കണ്ണൂര്‍, മസ്‌കറ്റ്- കണ്ണൂര്‍, മസ്‌കറ്റ്‌കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ്.
ദമാമില്‍ നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും. മസ്‌കറ്റില്‍ നിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസര്‍വീസുകളുണ്ട്. ദോഹവിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. സമയക്രമങ്ങളില്‍ മാറ്റങ്ങളുണ്ടാകാം. ഇന്നലെ നാലു വിമാനങ്ങളാണ് കേരളത്തിലെത്തിയത്.
---- facebook comment plugin here -----