സമസ്ത ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക് പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted on: May 20, 2020 1:20 am | Last updated: May 20, 2020 at 1:20 am

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഈ വർഷം മാർച്ച് ഏഴിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടത്തിയ ഏഴാം ക്ലാസ്സ് മദ്റസ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 98.8 ശതമാനം തുടർപഠനത്തിന് യോഗ്യത നേടി.

പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോർഡ് വെബ്സൈറ്റിൽ (www.samastha.in) ലഭ്യമാണ്.  മദ്റസകളുടെ ഫലം www.samastha.in ൽ Public Exam 2020 ലിങ്കിൽ യൂസർ നെയിം, പാസ്‌വേർഡ് എന്റർ ചെയ്താൽ Result ലിങ്കിൽ ക്ലാസ് ക്രമത്തിൽ ലഭിക്കും. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ അടുത്ത മാസം ഒന്ന് മുതൽ 10 വരെ പേപ്പർ ഒന്നിന് 100രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ സ്വീകരിക്കും.