Connect with us

Covid19

സംസ്ഥാനത്ത് നാളെ മുതല്‍ കെ എസ് ആര്‍ ടി സി നിരത്തിലിറങ്ങും; സ്വകാര്യ ബസ് ഓടില്ല

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക് ഡൗണിന്റെ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ജില്ലക്ക് അകത്ത് സര്‍വ്വീസ് നടത്തും. ഇതിനായി ബസുകളിലെ ശുചീകരണ പ്രവൃത്തി പൂര്‍ത്തിയായി. ബസ് അണുവിമുക്തമാക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്. മുഴുവന്‍ ബസുകളും നിരത്തിലിറക്കുന്നതിന് പകരം യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനം. ജനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സര്‍വ്വീസ്. ബസില്‍ കയറുന്ന എല്ലാവര്‍ക്കും കെ എസ് ആര്‍ ടി സി സിനിറ്റൈസര്‍ നല്‍കും.

എന്നാല്‍ നിലവിലെ അവസ്ഥയില്‍ നാളെ മുതല്‍ സര്‍വ്വീസ് നടത്തില്ലെന്നാണ് സ്വാകാര്യ ബസ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാറിനോട് ചോദിച്ചത് ഇരട്ടി ബസ് ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസുടമകള്‍ പറഞ്ഞു. 50 ശതമാനം ആളുകളുമായി ബസ് ഓടുന്നത് ലാഭകരമല്ല. മിനിമം യാത്രാക്കൂലി എട്ട് രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. ഇത് 20 രൂപയെങ്കിലും ആക്കണം. കൂടാതെ ഡീസല്‍ നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ബസ് ഉടമകളുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നിലവിലെ സാഹചര്യം മനസ്സിലാക്കി ബസ് നിരത്തിലിറക്കുകയാണ് വേണ്ടത്. പണിമുടക്കാണ് ബസ് ഉടമകള്‍ നടത്തുന്നതെങ്കില്‍ നോട്ടീസ് നല്‍കണം. അങ്ങനെ ാെരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.