Connect with us

Uae

തൊഴില്‍ നഷ്ടമായി യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്കാശ്വാസമായി ഭക്ഷ്യകിറ്റുകള്‍

Published

|

Last Updated

തൊഴിൽ നഷ്ടമായവർക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാനുള്ള ഡോ. ഷംഷീർ വയലിലിന്റെ ഇടപെടലിന്റെ ഭാഗമായി അബുദാബിയിലെ മുറൂറിൽ എൽഎൽഎച്ച്, ലൈഫ്‌കെയർ സിഇഒ സഫീർ അഹമ്മദ് ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു.

അബുദാബി | തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനാവാത്ത യുഎഇയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നവരുടെയടക്കം വിവരങ്ങള്‍ സന്നദ്ധ സംഘടനകളില്‍ നിന്ന് ലഭ്യമാക്കിയാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത്. രണ്ടു മാസമായി തുടരുന്ന ഇടപെടലിന്റെ ഭാഗമായി ഞായറാഴ്ച അബുദാബി മുറൂറില്‍ മൂവായിരത്തോളം പേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍ കൈമാറി. അബുദാബി എല്‍എല്‍എച്ച്, ലൈഫ്‌കെയര്‍, മെഡിയോര്‍ ആശുപത്രികളുടെ സിഇഒ സഫീര്‍ അഹമ്മദ് കിറ്റുകള്‍ വിതരണം ചെയ്തു.

തൊഴില്‍ നഷ്ടമായവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ “ശക്തിഅബുദാബി” നടത്തുന്ന അടുക്കളയിലൂടെ അഞ്ഞൂറ്‌പേര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും കൈമാറി. ജോലി നഷ്ടമായി തുടരേണ്ടിവരുന്നവര്‍ക്കൊപ്പം കോവിഡ് പോസിറ്റിവ് ആയി ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നുണ്ട്. നാല് ഘട്ടങ്ങളിലായി ഇതുവരെ വിവിധ എമിറേറ്റുകളിലെ ഇരുപത്തി അയ്യായിരം പേര്‍ക്കാണ് ഭക്ഷണം ഉറപ്പാക്കിയത്. ഇതോടൊപ്പം ബഹ്‌റിനിലെ ആയിരത്തോളം പ്രവാസികള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി.

സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ നേതൃത്വത്തില്‍ നേരിട്ടുമാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം പുരോഗമിക്കുന്നത്. അരി,ധാന്യങ്ങള്‍, എണ്ണ തുടങ്ങി എല്ലാ അവശ്യ ഭക്ഷ്യവസ്തുക്കളും അടങ്ങുന്നതാണ് വിതരണം ചെയ്യുന്ന കിറ്റുകള്‍. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി യുഎഇ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കാനുള്ള ഡോ. ഷംഷീറിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയം. വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ വിവിധ ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക സൗകര്യങ്ങളും ഫീവര്‍ ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. അബുദാബിയിലെ മുസഫയില്‍ പുരോഗമിക്കുന്ന ദേശീയ പരിശോധന പദ്ധതിയുടെ ഭാഗമായി പ്രതിദിനം 3500 പേരെ പരിശോധിക്കാനുള്ള കേന്ദ്രവും വിപിഎസ് ഒരുക്കി. നൈഫ് അടക്കമുള്ള ദുബായിലെ കോവിഡ് ബാധിത മേഖകളില്‍ പരിശോധനകള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം ഗ്രൂപ്പ് സജീവമായി രംഗത്തുണ്ടായിരുന്നു.

Latest