Connect with us

Kerala

മര്‍കസ് ആത്മീയ സമ്മേളനം സമാപിച്ചു; ഓണ്‍ലൈനില്‍ ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു

Published

|

Last Updated

മര്‍കസില്‍ നടന്ന റമളാന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

കോഴിക്കോട് | റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ നടന്ന ഓണ്‍ലൈന്‍ ആത്മീയ സമ്മേളനത്തിന് പ്രൗഡ സമാപനം. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ നടന്ന സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലോകം സമാനതകളില്ലാത്ത മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാര്‍ഥനാനിരതരാവണം. പ്രയാസപ്പെടുന്നവരെ സഹായിക്കണം. ദാനധര്‍മ്മങ്ങള്‍ പ്രയാസകരമായ പരീക്ഷണങ്ങളെ ഇല്ലാതാക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്- കാന്തപുരം പറഞ്ഞു.

ആധ്യാത്മിക പ്രഭാഷണം, തൗബ, ഇസ്തിഗ്ഫാര്‍, ദിക്ര്‍, ഖസീദതുല്‍ വിത് രിയ്യ പാരായണം, സമാപന പ്രാര്‍ത്ഥന നടന്നു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖാലീലുല് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ലൈലത്തുല്‍ ഖാദറിന്റെ സവിശേഷതകള്‍ എന്ന വിഷയത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. സയ്യിദ് ജസീല്‍ കാമില്‍ സഖാഫി തൗബക്ക് നേതൃത്വം നല്‍കി.