Connect with us

Covid19

കൊവിഡ്: രോഗനിര്‍ണയം വേഗത്തിലാക്കാന്‍ പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗനിര്‍ണയം വേഗത്തിലാക്കുന്നതിന് പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് ഐ സി എം ആര്‍. പ്രധാനമായും ഒമ്പത് നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയാണ് പുറത്തിറക്കിയിട്ടുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചത്.

ഇതുപ്രകാരം 14 ദിവസത്തിനിടെ വിദേശത്തു നിന്ന് നാട്ടിലെത്തിയ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കണം. പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സാംമ്പിള്‍ പരിശോധന അനിവാര്യമാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധിക്കണം. ഹോട്ട് സ്പോട്ടുകളില്‍ സമ്പൂര്‍ണ പരിശോധന വേണം. റെഡ് സോണില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍, ശ്വാസകോശ സംബന്ധമായ അസൂഖമുള്ളവര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് പരിശോധന ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികളില്‍ ഏഴ് ദിവസത്തിനിടെ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരേയും പരിശോധനക്ക് വിധേയരാക്കിയിരിക്കണമെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

Latest