Connect with us

Covid19

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കൊവിഡ്; 21 പേരും വിദേശത്തുനിന്നും എത്തിയവര്‍

Published

|

Last Updated

തിരുവനന്തപരും | സംസ്ഥാനത്ത് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ഇന്ന് ആരുടേയും ഫലം നെഗറ്റീവായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊല്ലം6,തൃശ്ശൂര്‍4, തിരുവനന്തപുരം3, കണ്ണൂര്‍3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

ഇതുവരെ 630 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.
130 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 67789 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 67316 പേരും ആശുപത്രികളില്‍ 473 പേരുമുണ്ട്. ഇന്ന് 127 പേര്‍ ആശുപത്രിയിലെത്തി. ഇതുവരെ 45,905 സാംപിളുകള്‍ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 5,154 സാംപിളുകള്‍ ശേഖരിച്ചതില്‍ 5082 നെഗറ്റീവായി, 29 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുതായി വന്നു