Connect with us

Kerala

ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ

Published

|

Last Updated

കോട്ടയം | ഈ വർഷം ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. മാർച്ച് ഒന്ന് മുതൽ മെയ് 14 വരെയുള്ള തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ 553.3 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ടയിൽ ലഭിച്ചത്.

തൊട്ടുപിന്നാലെ കോട്ടയം- 401. 7 എം എം, തിരുവനന്തപുരം-338.8 എം എം, ഇടുക്കി-294 എം എം, എറണാകുളം-284.1 എം എം അധികമഴയായി ലഭിച്ചു. കൊല്ലം- 282.7, ആലപ്പുഴ- 219.4, വയനാട്- 212.9, കോഴിക്കോട്- 163.9, മലപ്പുറം-157, തൃശൂർ-152.5, പാലക്കാട്-131.2, കണ്ണൂർ- 102.8, കാസർകോട്- 44.3 എം എം വേനൽ മഴയാണ് ഈ വർഷം ലഭിച്ചത്.

ഏറ്റവും അധികം മഴ ലഭിച്ചത് മാവേലിക്കരയിലാണ്(90.2 എം എം). ഈ വർഷം പ്രതീക്ഷിച്ചത് 213.7 എം എം മഴയായിരുന്നെങ്കിലും 234.2 എം എം അധികമഴ കേരളത്തിൽ ലഭിച്ചു. അതേസമയം 2019 ൽ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ കേരളത്തിൽ ലഭിച്ച മഴയെക്കാൾ കൂടുതൽ മഴ ഈ വർഷം ലഭിച്ചു.
കഴിഞ്ഞ വർഷം 379. 7 എം എം മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 169.6 എം എം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലായിരുന്നു.