Connect with us

Covid19

സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു; മന്ത്രി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകേണ്ട- മെഡിക്കല്‍ ബോര്‍ഡ്

Published

|

Last Updated

തൃശ്ശൂര്‍ | കൊവഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായി ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ ഈ മാസം 26 വരെ മന്ത്രി എല്ലാ പൊതുപരിപാടികളും ഒഴിവാക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ യു ഡി എഫ് ജനപ്രതിനികളോട് ക്വാറന്റൈനില്‍ പോകാന്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു. പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയത് രാഷ്രീയ വിവേചനമെന്നായിരുന്നു യു ഡി എഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്!ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് മന്ത്രി ഉള്‍പ്പെടുകയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്.