Connect with us

Covid19

സ്വകാര്യ മേഖലക്കായി രാജ്യം തുറന്നിട്ട് കേന്ദ്രം; കല്‍ക്കരി ഖനനം സ്വകാര്യ മേഖലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി  ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വ്യാവസായിക, നിക്ഷേപ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. കൂടുതല്‍ തൊഴില്‍, നിക്ഷേ സാഹചര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. എട്ട് മേഖലകളില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 ലക്ഷം കോടിയുടെ കൊവിഡ് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

1. സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാവസായിക, നിക്ഷേപങ്ങള്‍ക്കായി എല്ലാ മേഖലകളിലേയും നയങ്ങള്‍ ലളിതമാക്കും.

2. രാജ്യത്ത് നിക്ഷേപങ്ങള്‍ക്ക് ഫാസ്റ്റ്ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തും.

3. 2020-21 വര്‍ഷത്തില്‍ എല്ലാ വ്യവസായ പാര്‍ക്കുകള്‍ക്കും റാങ്കിംഗ് കൊണ്ടുവകരും.

4. എല്ലാ മന്ത്രാലയങ്ങളിലും പ്രത്യേക പദ്ധതി നിര്‍വഹണ സെല്‍ ആരംഭിക്കും.

5. നിക്ഷേപങ്ങളേും വ്യവസായങ്ങളേയും സഹായിക്കുന്നതിനായി സെക്രട്ടറിമാരുടെ പ്രത്യേക സമിതി രൂപവത്ക്കരിക്കും.

6. നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും.

7. കല്‍ക്കരി മേഖല സ്വകാര്യവത്കരിക്കും. സര്‍ക്കാറിന്റെ നിയന്ത്രണം എടുത്തുകളയും.

8. വരുമാനം പങ്കുവെക്കല്‍ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യമേഖലയെ അനുവദിക്കുക.

9. കല്‍ക്കരി മേഖലയില്‍ പശ്ചാത്തല സൗകര്യവികസനത്തിനായി അമ്പതിനായിരം കോടി രൂപ നിക്ഷേപിക്കും.

10. മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും.

11. നിക്ഷേപത്തിനുള്ള ആദ്യ കടമ്പകള്‍ നവീകരിക്കും. 50 മേഖലകള്‍ ഉടനടി കൈമാറുന്നതിന് വ്യവസ്ഥ കൊണ്ടുവരും.

12. ഖനനത്തില്‍ വാത, ദ്രീവകൃത സാങ്കേതികത നടപ്പാക്കുന്നതില്‍ വേഗം കൂട്ടും.

13. കണ്‍വയര്‍ ബെല്‍റ്റുകള്‍ വഴി കല്‍ക്കരി റെയില്‍വേയ്ക്ക് എത്തിക്കുന്നതില്‍ 18,000 കോടി രൂപയുടെ നിക്ഷേപം

14. അലുമിനിയും വ്യവസായത്തെ പ്രത്സോഹിപ്പിക്കുന്നതിന് ചെലവ് കുറക്കാന്‍ നടപടി.

15. അലുമിനിയം- കല്‍ക്കരി മേഖലയില്‍ സംയുക്ത ലേലം നടത്തും.

16. പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരുതി 49ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തും.

17. ആറ് വിമാനത്താവളങ്ങള്‍കൂടി പൂര്‍ണമായി സ്വകാര്യ വത്ക്കരിക്കും

19 ഊര്‍ജ മേഖല സ്വകാര്യ നിക്ഷേപംകൊണ്ടുവന്ന് പരിഷ്‌ക്കരിക്കും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി മേഖല സ്വകാര്യ വത്ക്കരിക്കും.

20. ബഹിരാകാശ മേഖലയിലും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. ബഹിരാകാശ ഗവേഷണം, ബഹിരാകാശ യാത്ര എന്നിവയിലെല്ലാം സ്വകാര്യ പങ്കാളിത്തം അനുവദിക്കും.

21. ഐ എസ് ആര്‍ ഒയുടെ സേവനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാം.

22. ആണവോര്‍ജ മേഖലയിലും സ്വകാര്യ പങ്കാളിത്തം.

23  പൊതു സ്വകാര്യ പങ്കാളിത്തത്തോട മരുന്ന് നിര്‍മാണത്തിനും മറ്റും സഹായകപമാകുന്ന തരത്തില്‍ ആണവോര്‍ജ റിയാക്ടറുകള്‍ സ്ഥാപിക്കും.

24 ആണവോര്‍ജ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കും.

Latest