Connect with us

Covid19

അതിര്‍ത്തികളില്‍ അനാശാസ്യ പ്രവണതകള്‍ അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ വാളയാര്‍ ആവര്‍ത്തിക്കാനിട വരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കര്‍ണാടകത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് പണം വാങ്ങി ആളുകളെ കടത്താന്‍ അതിര്‍ത്തികളില്‍ പ്രത്യേക സംഘങ്ങള്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസ് കൈവശമില്ലാത്തവരെ കടത്തിവിട്ടു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ നിന്ന് മെയ് ഒമ്പതിന് വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശി കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മിപ്പിച്ചത്. മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനി ബസില്‍ പുറപ്പെട്ട ഇദ്ദേഹം ഒമ്പതിന് രാത്രിയാണ് വാളയാറിലെത്തിയത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ജില്ലാ ആശുപത്രിയിലും എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാണ്.

കൃത്യമായ രേഖകളും പരിശോധനകളും കൂടാതെ ആളുകള്‍ അതിര്‍ത്തിയിലെത്തുന്നത് നമ്മുടെ കൊവിഡ് നിയന്ത്രണ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണെന്നും ഇപ്പോഴും അത് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest