Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് ഒമ്പതു പേര്‍ കൂടി മരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍ മരിക്കുകയും 1,965 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 44,830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 17,622 പേര്‍ രോഗമുക്തരായി. ഇന്ന് 2,365 പേരാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം ബാധിച്ച് മക്കയിലും ജിദ്ദയിലുമായാണ് ഒമ്പതുപേര്‍ മരിച്ചത്. ഇവരില്‍ ഏഴ് പേര്‍ വിദേശികളും രണ്ട് പേര്‍ സ്വദേശികളുമാണ്. രോഗബാധിതരില്‍ 26,935 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള 147 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി 496,948 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ പൂര്‍ത്തിയായത്.
റിയാദിലാണ് ബുധനാഴ്ച രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്- 673.

ജിദ്ദ- 338, മക്ക- 283, ദമാം- 147, ഹുഫൂഫ്- 67, മദീന- 64, അല്‍-ജുബൈല്‍- 52, ത്വാഇഫ്- 50, അല്‍-ഖോബാര്‍- 47, തബൂക്ക്- 35, മജ്മഅ- 30, ദറഇയ- 18, ദഹ്‌റാന്‍- 14, ഉംലജ്- 11, അല്‍-ഖര്‍ജ്- 6, സല്‍വ- 4, സഫ്വ- 4, അല്‍ജഫര്‍- 3, അബ്‌ഖൈഖ്- 3, അല്‍ഖുറുമ- 3, അല്‍-ഖഫ്ജി- 2, ഖുറയാത് അല്‍ഉലയ- 2, റാസ തനൂറ- 2, റാബിഗ്- 2, ഖറഅ- 2, ഖുന്‍ഫുദ- 2, ശറൂറ- 2, ഹാഇല്‍- 2, മുസാഹ്മിയ- 2, ഹുത്ത സുദൈര്‍- 2, അബഹ, നാരിയ, ബുറൈദ, ഉനൈസ, അല്‍റാസ്, അല്‍ഹദ, അല്ലൈത്, മഖ്വ, നജ്‌റാന്‍, ഹുത്ത ബനീ തമീം, അല്‍ദിലം, വാദി ദവാസിര്‍, ദവാദ്മി, അല്‍റയിന്‍, സുലൈയില്‍, സുല്‍ഫി, റുവൈദ അല്‍അര്‍ദ് എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

---- facebook comment plugin here -----

Latest