Kerala
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീലം എഴുതിയ പ്രവാസിക്കെതിരെ കേസ്

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ അബുദാബിയില്‍ നിന്ന് അശ്ലീലവാക്കുകള്‍ എഴുതിച്ചേര്‍ത്ത യുവാവിന്റെ പേരില്‍ കേസെടുത്തു. ബേപ്പൂര്‍ സ്വദേശിയും മൂഴിക്കലില്‍ താമസക്കാരനുമായ അസ്താബ് അന്‍വര്‍ (26) ആണ് കേസില്‍പ്പെട്ടത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറാണ് അസ്താബം. കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ക്ക് വിദേശത്ത് ജോലി ലഭിച്ചത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മേല്‍വിലാസം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് പരാതി കൈമാറി. ചേവായൂര്‍ എസ് ഐ കെ അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----