Connect with us

Covid19

മുടങ്ങിയ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ 26ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത്  കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന എസ് എസ് എല്‍ സി, ഹയസര്‍ സെക്കന്‍ഡറി, വൊക്കേഷണ്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും. പ്ലസ് ടു പരീക്ഷ രാവിലേയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും.  26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ് എസ് എല്‍ സി പരീക്ഷ. 26 മുതല്‍ 30വരെയായി പ്ലസ് വണ്‍ പരീക്ഷകളും ആരംഭിക്കും.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ തുടരുകയായിരുന്ന പരീക്ഷകള്‍ നിര്‍ത്തി വച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് പുനരാരംഭിക്കാന്‍ തീരുമാനമായത്. ശക്തമായ സുരക്ഷാ നടപടികള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കും പരീക്ഷ നടക്കുക. ഇത് സംബന്ധിച്ച് അല്‍പ്പ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകളും ഈ മാസം 26 മുതല്‍ തുടങ്ങും. സപ്ലിമെന്ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം. മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഹോം വാല്യുവേഷന്‍ രീതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ നേരത്തെ പൂര്‍ത്തിയായ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്ല്യനിര്‍ണ ക്യാമ്പുകള്‍ തുടങ്ങി. കോഴിക്കോട് ക്യാമ്പില്‍ അധ്യാപകരുടെ വലിയ കുറവാണെന്നാണ് റിപ്പോര്‍ട്ട്. 90 അധ്യാപകര്‍ എത്തേണ്ടിയിരുന്ന ഇവിടെ 47 പേര്‍ മാത്രമാണ് എത്തിയത്. പൊതുഗാതഗതമില്ലാത്തതാണ് അധ്യപാകര്‍ എത്താത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest