Connect with us

National

ഒഡീഷയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി യുവതി മരിച്ചു

Published

|

Last Updated

ഭുവനേശ്വര്‍ |  ഒഡീഷയിലെ മല്‍കാംഗിരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി സ്ത്രീ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ബോധരഹിതയായ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് ഏഴിനാണ് ജോലിയെ ഏതാനും പേര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഗുരതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലാം നാള്‍ മരണപ്പെടുകയായിരുന്നു. ബോധം തെളിയാത്തതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

 

 

Latest