Connect with us

Covid19

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായര്‍ (56) ആണ് മരിച്ചത്. ലണ്ടനിലെ മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറായിരുന്നു ഡോ. പൂര്‍ണിമ. സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍.
ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. ഇതില്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

ഇന്ന് മുതല്‍ ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ നേരത്തേ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയാവുകയാണ്. രാജ്യത്തെ 80% തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും 2500 പൗണ്ട് വരെ സഹായധനം പ്രഖ്യാപിച്ച പദ്ധതിയ്ക്കും ഇന്ന് തുടക്കമാകും. ഏഴര മില്യണ്‍ പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

 

 

Latest