Connect with us

Kerala

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് വയസുകാരനും; അമ്മക്കും കൊവിഡ്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ ഒരാള്‍ അഞ്ച് വയസുകാരന്‍. എറണാകുളം ജില്ലയിലെ അഞ്ചുവയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം ജില്ലക്കാരിയായ ഇവര്‍ വൃക്ക ചികിത്സക്കായാണ് മെയ് ആറിന് എറണാകുളത്തെത്തിയത്. ഇവരുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

Latest