അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്

Posted on: May 10, 2020 1:02 pm | Last updated: May 10, 2020 at 5:55 pm

ന്യൂഡല്‍ഹി | മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിനു 72 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവരാരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.

അഞ്ചു പൈലറ്റുമാരും അടുത്തിടെ ചൈനയിലേക്ക് മെഡി
ക്കല്‍ ഉപകരണങ്ങളുമായി  ചരക്കുവിമാനം പറത്തിയിരുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.