മദ്യശാലകള്‍ അടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍

Posted on: May 9, 2020 8:49 pm | Last updated: May 9, 2020 at 8:49 pm

ചെന്നൈ |  ദിനേന നൂറ്കണക്കിന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മദ്യശാലകള്‍ അടച്ചിടാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞ് കിടന്നാല്‍ ആളുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോയി മദ്യം വാങ്ങുമെന്നും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുമെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

മദ്യശാലകള്‍ക്കു മുന്നില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാനത്തെ മദ്യശാലകള്‍ ലോക്ഡൗണ്‍ കഴിയുന്നത് വരെ അടച്ചിടാന്‍ ഉത്തരവിട്ടത്. അതുവരെ ഓണ്‍ലൈന്‍ വില്‍പന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.