Connect with us

National

പഞ്ചാബില്‍ മിഗ് 29 യുദ്ധ വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു

Published

|

Last Updated

ജലന്തര്‍ | പഞ്ചാബിലെ ജലന്ദറില്‍ പരിശീലന പറക്കലിനിടെ മിഗ് 29 യുദ്ധ വിമാനം തകര്‍ന്നു വീണു. തകര്‍ന്ന വിമാനത്തില്‍ നിന്നും പൈലറ്റിനെ മറ്റൊരു ഹെലികോപ്ടറെത്തി അത്ഭുതകരമായി രക്ഷപ്പെടുത്തി. അപകടം സംബന്ധിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് വിമാനം ഒരു പാടത്തില്‍ തകര്‍ന്നു വീണത്. ആര്‍ക്കും പരുക്കില്ല. പരിശീലന പറക്കലിനിടെ പൈലറ്റിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

 

 

Latest