Gulf
സഊദിയില്‍ വാഹനം ഒട്ടകത്തെ ഇടിച്ചു; അപകടത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു

ബിഷ | സഊദിയിലെ ബിഷ-തത്ലീസ് ഹൈവേയില്‍ ഇന്ത്യക്കാരന്‍ ഓടിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഹനം ഓടിച്ചിരുന്ന ഉത്തര്‍ പ്രദേശ് പ്രതാപ്ഗഡ് ജില്ലയിലെ അകേറ്റി സ്വദേശിയായ അഹ്മദ് ഹുസൈന്‍ (46)നും സ്വദേശിയായ ഒരാളുമാണ് മരിച്ചത്.
മൂന്ന് മാസം മുമ്പാണ് അഹ്മദ് ഹുസൈന്‍ സഊദിയിലെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് തത്ലീസില്‍ ഖബറടക്കി.
---- facebook comment plugin here -----