Connect with us

Covid19

ആര്‍ക്കും കൊവിഡ് ഇല്ല; കേരളത്തിന് ഇന്നും ആശ്വാസം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് -19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ ജില്ലയില്‍ മൂന്നും കാസര്‍കോട്ട് രണ്ടും പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 474 പേര്‍ രോഗമുക്തരായി. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 16,693 പേര്‍ നിരീക്ഷണത്തിലാണ്. 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗലക്ഷണമുള്ള 35,171 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.

---- facebook comment plugin here -----

Latest