Connect with us

Covid19

ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ |  കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ലോകത്തെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടന. ജാഗ്രത കൈവിട്ടാല്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരും. ലോക്ക് ഡൗണില്‍ നിന്നുള്ള പരിവവര്‍ത്തനം ശ്രദ്ധാപൂര്‍വ്വം വേണം. കൊവിഡ് വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍കോവ് ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു. ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരുമെന്ന് മരിയ പറഞ്ഞു.

ഇന്ത്യ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ മുന്നറിയിപ്പ്.

 

Latest