Connect with us

Saudi Arabia

കൊവിഡ് 19: സഊദിയില്‍ ഒന്‍പത് പേര്‍ കൂടി മരിച്ചു;മരണ സംഖ്യ 200 ആയി

Published

|

Last Updated

ദമാം | സഊദില്‍ കൊവിഡ് 19 ബാധിച്ച് ഒന്‍പത് പേര്‍ മരിക്കുകയും പുതുതായി 1,595 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച 955 പേര്‍ രോഗമുക്തിനേടിയതോടെ രോഗമുക്തരുടെ എണ്ണം 5431 ആയി.രോഗബാധിതരില്‍ 24,620 പേര്‍ ചികിത്സയിലാണുള്ളത് .143 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

മരിച്ചവരില്‍ എട്ട് പേര്‍ വിദേശികളും ഒരാള്‍ സ്വദേശിയുമാണ് .ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 200 ആയി . മക്കയിലും ജിദ്ദയിലും മൂന്ന് പേര്‍ വീതവും,റിയാദ്, മദീന , ബുറൈദ എന്നിവിടങ്ങളില്‍ ഒരാളുമാണ് മരണപ്പെട്ടത്.മക്കയില്‍ 85 പേരും ജിദ്ദയി 53 പേരുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട പ്രദേശങ്ങള്‍,മദീന (34), റിയാദ് ( 9), ഹുഫൂഫ് ,ദമാം എന്നിവിടിങ്ങളില്‍ നാലുപേരും , ജുബൈല്‍ ,അല്‍ഖോബാര്‍ ,ബുറൈദ എന്നിവിടങ്ങളില്‍ രണ്ടുപേരും , ജീസാന്‍ ,ഖത്വീഫ് ,ഖമീസ്മുശൈത്ത്,തബൂക്ക്, അല്‍ബദാഇ എന്നിവിടങ്ങളില്‍ ഒരാളുമാണ് മരിച്ചത്.

Latest