Connect with us

Kerala

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണിനു ശേഷം നടത്താന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതിനു ശേഷം നടത്താന്‍ നീക്കം. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും. ഒരാഴ്ചത്തെ ഇടവേള വച്ച് ഇരു പരീക്ഷകളും നടത്താനാണ് ആലോചിക്കുന്നത്. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം വിഷയത്തില്‍ തീരുമാനമെടുക്കും.

അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ് എസ് എല്‍ സി ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. പൊതു ഗതാഗത സര്‍വീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിലാണ് പരീക്ഷയെങ്കില്‍ കുട്ടികള്‍ക്ക് സമയത്ത് എത്താന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടതായി വരും.

Latest