Connect with us

National

കൊവിഡ് ഭീതിക്കിടെ അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനിയും

Published

|

Last Updated

ഗുഹാവത്തി |  രാജ്യം മുഴുവന്‍ കൊവിഡ് 19നെ തുടര്‍ന്ന് വലയുന്നതിനിടെ ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിച്ച് അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനിയും. ഫെബ്രുവരി മുതല്‍ 2800 വളര്‍ത്തു പന്നികള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മനുഷ്യരിലേക്ക് ഇത് വ്യാപിച്ചിട്ടില്ല. വളര്‍ത്തു പന്നികളില്‍ കണ്ടുവരുന്ന, 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍ നിന്നാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.

2018- 2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുപോയിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു. രോഗം ബാധിച്ച പന്നികളെ കൊല്ലില്ലെന്ന് സംസ്ഥാനം അതിന്റെ നിയന്ത്രണ പദ്ധതിയില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ലോക്ക്ഡൗണിന് അനുസൃതമായ “ബയോസെക്യൂരിറ്റി മെഷേഴ്‌സ്” നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest