Connect with us

Covid19

മദ്യശാലകള്‍ തുറന്ന എട്ട് സംസ്ഥാനങ്ങളിലും വന്‍ തിരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവിന്റെ അടിസ്ഥാനത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്. കൊവിഡ് ആശങ്കയും മറ്റും മറന്ന് ജനം മദ്യം വാങ്ങാന്‍ തിരക്ക് കൂട്ടിയപ്പോള്‍ പലയിടത്തും കിലോമീറ്റര്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ജനം മദ്യശാലകള്‍ക്ക് മുമ്പിലെത്തി. സാമൂഹിക അകലം മറന്ന് ജനം തിരക്കിട്ടപ്പേള്‍ ഇവരെ പിരിച്ചുവിടാന്‍ ഡല്‍ഹിയിലും മുംബൈയിലും പോലീസ് ഏറെ പ്രയാസപ്പെട്ടു. ഡല്‍ഹിയില്‍ പോലീസ് ലീത്തി വീശുകയും ചെയ്തു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മുതല്‍ മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്.ഉത്തര്‍പ്രദേശില്‍ ഷോപ്പിംഗ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് മദ്യം നല്‍കുക. കടയിലേക്ക് ഒരേസമയം അഞ്ച് പേര്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയെങ്കിലും അകത്തേക്ക് കയറാന്‍ പലരും തിരക്ക് കൂട്ടിയതും സംഘര്‍ഷത്തില്‍ എത്തിക്കുകയായിരുന്നു.

അതേസമയം ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം മദ്യവില്‍പന നടക്കുന്ന കേരളത്തിലും പഞ്ചാബിലും മദ്യഷാപ്പുകള്‍ തുറന്നിട്ടില്ല.

 

 

---- facebook comment plugin here -----

Latest