Connect with us

National

16 ലക്ഷം തലക്ക് വിലയിട്ട മാവോയിസ്റ്റ് സ്ത്രീ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയില്‍ വനത്തിനുള്ളില്‍ കമാന്‍ഡോകളുമായണ്ടായ ഏറ്റുമുട്ടലില്‍ സി പി ഐ (മാവോയിസ്റ്റ്) വനിതാ നേതാവ് കൊല്ലപ്പെട്ടു. ഭരണകൂടം തലക്ക് 16 ലക്ഷം വിലയിട്ട കസന്‍സൂര്‍ ദലാമിലെ സി പി ഐ മാവോയിസ്റ്റ് ഡിവിഷണല്‍ കമ്മിറ്റി അംഗം ശ്രുജനക്ക (48)യാണ് കൊല്ലപ്പെട്ടത്.
ഗാഡ്ചിരോലി പോലീസിന്റെ സി 60 കമാന്‍ഡോകളും മാവോയിസ്റ്റുകളും തമ്മില്‍ ഗാഡ്ചിരോലി ജില്ലയിലെ പെന്ധ്ര ഡിവിഷനിലെ സിന്‍ഭട്ടി കാട്ടില്‍വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടലുണ്ടായത്.
144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രുജനക്കയുടെ പേരില്‍ ഉണ്ടായിരുന്നത്. എ കെ 47തോക്ക്, ക്ലേമോര്‍ മൈന്‍, പ്രഷര്‍ കുക്കര്‍, നക്‌സല്‍ സാഹിത്യങ്ങള്‍ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

Latest