Connect with us

Covid19

യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നേമുക്കാല്‍ ലക്ഷം പേര്‍

Published

|

Last Updated

ദുബൈ | കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക്മടങ്ങാന്‍ എംബസി, കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കവിഞ്ഞു. ജോലി നഷ്ടപ്പെട്ടവരാണ് ഇവരില്‍ 25 ശതമാനവും. അപേക്ഷ നല്‍കിയവരില്‍ 40 ശതമാനം പേര്‍ തൊഴിലാളികളാണ്. 10 ശതമാനം പേര്‍ സന്ദര്‍ശക/വിനോദ സഞ്ചാര വിസയിലെത്തിയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലധികവും കേരളീയരാണ്.

ലോകത്താകെ നാല് ലക്ഷത്തോളമാളുകളാണ് കേരളത്തിലേക്ക് മടങ്ങാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനായി യുദ്ധകപ്പലുകള്‍, വ്യോമസേനാ വിമാനങ്ങള്‍, ദേശീയ വിമാന കമ്പനി എന്നിവയെല്ലാം പൂര്‍ണ സജ്ജമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതമനുഭവിക്കുന്നവര്‍, മറ്റ് അത്യാവശ്യക്കാര്‍ എന്നിവരെയാണ് ആദ്യം നാട്ടിലെത്തിക്കുക.