Connect with us

Covid19

രാജ്യത്ത് കൊവിഡ് പരത്തിയത് തബ്‌ലീഗുകാര്‍; ചെയ്തത് ക്രിമിനല്‍ കുറ്റം- യു പി മുഖ്യമന്ത്രി

Published

|

Last Updated

ലഖ്‌നോ | കൊവിഡ് വ്യാപനത്തിനിടയിലും വര്‍ഗീയ പരാമര്‍ശങ്ങളും വിഭാഗീയ ചിന്തയും വിടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കൊവിഡ് വ്യാപിച്ചതിന് കാരണക്കാര്‍ തബ്ലീഗ് ജമാഅത്തുകാരാണെന്ന് യോഗി പറഞ്ഞു. തബ്ലീഹുകാര്‍ കൊവിഡ് വൈറസിന്റെ വാഹകരാണ്. ഇവര്‍ ചെയ്തത് അപലപനീയമാണ്. രാജ്യം ആദ്യഘട്ട ലോക്ക് ഡൗണ്‍ മുതല്‍ കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ തബ്ലീഹുകാര്‍ ഇങ്ങനെ പരുമാറാന്‍ പാടില്ലായിരുന്നുവെന്നും യോഗി പറഞ്ഞു. ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവെയായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശങ്ങള്‍.

തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണ്. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് സംസ്ഥാനത്തെത്തിയത്. അസുഖം വരുന്നത് കുറ്റമല്ല. പക്ഷെ കൊവിഡ് പോലൊരു രോഗം മറച്ചു വെക്കുന്നത് തീര്‍ച്ചയായും കുറ്റകൃത്യമാണ്. നിയമം തെറ്റിച്ചവര്‍ക്കെതിരെ നമ്മള്‍ എന്തായാലും നടപടികളെടുക്കണമെന്നും യോഗി പറഞ്ഞു.

 

 

Latest