Connect with us

Covid19

ക്വാറന്റൈനില്‍ പ്രവേശിച്ച കാസര്‍കോട് കലക്ടറുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

Published

|

Last Updated

തിരുവനന്തപുരം | ക്വാറന്റൈനില്‍ പ്രവേശിച്ച കാസര്‍കോട് കലക്ടര്‍ ഡോ. സജിത് ബാബുവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്. കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് കലക്ടര്‍ ബുധനാഴ്ച ക്വാറന്റൈനില്‍ പ്രവേശിച്ചത്. ബുധനാഴ്ച തന്നെ അദ്ദേഹത്തിന്റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതേ തുടര്‍ന്ന് കലക്ടര്‍ക്കു പുറമെ, അദ്ദേഹത്തിന്റെ ഡ്രൈവറെയും ഗണ്‍മാനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest