Covid19
സംസ്ഥാനത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം: ഡി ജി പി
തിരുവനന്തപുരം | കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ആളുകള്‍ പുറത്തിറങ്ങിയാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിര പിഴ ചുമത്തുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടത്തും.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും പിഴ ചുമത്തുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറക്കുമെന്നും ഡി ജി പി കൂട്ടിച്ചേര്‍ത്തു.







