സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

Posted on: April 27, 2020 10:01 pm | Last updated: April 27, 2020 at 10:01 pm

ന്യൂഡല്‍ഹി | സുപ്രീം കോടതി ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയുടെ രണ്ട് രജിസ്ട്രാര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.

രോഗബാധിതനായ ജീവനക്കാരന്‍ കഴിഞ്ഞ ആഴ്ച രണ്ടുതവണ കോടതിയില്‍ വന്നിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.