Connect with us

Covid19

സംസ്ഥാനത്ത് 13 പേര്‍ക്ക്കൂടി കൊവിഡ് ; 13 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ രോഗമപുക്തരായി. കോട്ടയം 6, ഇടുക്കി 4, പാലക്കാട് മലപ്പുറം കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

ഇതില്‍ അഞ്ച് പേര്‍ തമിഴ് നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് എങ്ങിനെയാണ് രോഗം വന്നതെന്ന് പരിശോധിച്ചുവരികയാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഒന്ന് വീതം എന്നിങ്ങനെയാണ് നെഗറ്റീവാത്. കോട്ടയവും ഇടുക്കിയും റെഡ് സോണ്‍ ആക്കി പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു