Connect with us

Kerala

ഇളവ് ലഭിച്ച കടകള്‍ തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ അനുസരിച്ച് മുന്‍സിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ക്ക് ഇളവ് ബാധകമല്ല. മുന്‍സിപ്പില്‍ കോര്‍പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം. തുറക്കുന്ന സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. സാമൂഹിക അകലം പാലിക്കുകയും എല്ലാവരും മാസ്‌ക് ധരിക്കുകയും വേണം. ഏപ്രില്‍ 15ലെ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ നഗരവത്കൃതമായ ഗ്രാമങ്ങളാണ്. ഹോട്ട് സ്‌പോട്ടിന് പുറത്തുള്ള കടകള്‍ തുറക്കാന്‍ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാല്‍ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം തുറന്നു പ്രവര്‍ത്തിക്കാന്‍. അതിന് വ്യാപാരികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest