Connect with us

Kerala

'രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദേശിക്കരുത് '; സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി  |സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമെന്ന് ഹൈക്കോടതി. വസ്തുതകള്‍ മൂടിവക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് വ്യക്തമല്ല. വിഷയം ലാഘവത്തോടെ കാണരുത്. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദേശിക്കരുതെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്ന് സൈബര്‍ നിയമവിദഗ്ധയായ എന്‍ എസ് നാപ്പിനൈയാണു കോടതിയില്‍ ഹാജരായത്. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരമാകാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ഡേറ്റ സ്പ്രിന്‍ക്ലറിനു കൈമാറിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. സ്പ്രിന്‍ക്ലറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

വിവരശേഖരണത്തോടാണോ അതോ ചോരുന്നതിനോടാണ് എതിര്‍പ്പെന്ന് ഹൈക്കോടതി ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു. രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയെന്ന് കോടതി .ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്ക് കരാര്‍ നല്‍കിയെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

---- facebook comment plugin here -----

Latest