പിറ കണ്ടു; കേരളത്തിൽ റമസാൻ ഒന്ന് നാളെ

Posted on: April 23, 2020 7:17 pm | Last updated: April 24, 2020 at 8:49 am


കോഴിക്കോട് | റമസാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കേരളത്തിൽ വെള്ളിയാഴ്ച റമസാന്‍  ഒന്നാണെന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു.