വെഫി പി എസ് സി മാതൃകാ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

Posted on: April 22, 2020 10:43 pm | Last updated: April 22, 2020 at 10:45 pm

കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഓൺലൈനിൽ സംഘടിപ്പിച്ച പി എസ് സി മാതൃകാ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. എസ് ഐ, എൽ ഡി സി മാതൃകയിൽ നടന്ന പരീക്ഷയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.
വെഫിയുടെ നേതൃത്വത്തിൽ നടക്കുന്ന പി എസ് സി. എസ് ഐ ,എൽ ഡി സി തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള ഓൺലൈൻ പരീക്ഷ പരിശീലനം ‘ഹൈ ക്യൂ ‘ വിൻ്റെ ഭാഗമായാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്.

ഏപ്രിൽ 19 ന് നടന്ന ഒന്നാം ഘട്ട പരീക്ഷയിൽ
ഫാജിഷ്‌ കൊല്ലംങ്കോട്, മുഹമ്മദ് ഇഖ്ബാല്‍ വേങ്ങര,
അബ്ദുല്‍ സത്താര്‍ പി കീഴിശേരി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മെയ് 4 വരെ
രണ്ടാം ഘട്ട പരിശീലനം നടക്കും. ശേഷം മോഡൽ ടെസ്റ്റ് – 2 മെയ് ആറിന് http://quest.wefionline.com എന്ന വെബ്സൈറ്റ് മുഖേന നടക്കും. കൂടുതൽ വിവരങ്ങൾക്ക്
9846228943 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.