Connect with us

Covid19

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്

Published

|

Last Updated

കോഴിക്കോട് |  സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ വിനോദ യാത്രക്ക് പോയിരുന്ന ഇവര്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയിരുന്ന ട്രെയ്‌നിലായിരുന്നു നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇവരില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളജ് അധ്യാപകരെ നിരീക്ഷണത്തിലാക്കി.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ അടക്കം ഒമ്പതംഗ ഹൗസ് സര്‍ജന്മാരാണ് ഡല്‍ഹിയിലേക്ക് ടൂര്‍ പോയത്. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം നിരവധി മറ്റ് വിദ്യാര്‍ഥികളുമായും ഡോക്ടര്‍മാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ സ്രവം  പരിശോധനക്ക് അയച്ചെങ്കിലും ഇവരുടെ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ഹൗസ് സര്‍ജന്മാര്‍ക്ക് വലിയ സമ്പര്‍ക്ക പട്ടിക ഉണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം.

ദിവസേന നിരവധി അസുഖങ്ങളുമായി നൂറ് കണക്കിന് പേര്‍ എത്തുന്ന സ്ഥലമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഇവിടത്തെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യ രംഗത്ത് വലിയ ആശങ്ക പരത്തുന്നതാണ്.

 

 

Latest