Connect with us

Covid19

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്; ജീവന്‍ നഷ്ടമായത് 640 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് രാവിലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്താകെ 19,984 കൊവിഡ് രോഗികളാണുള്ളത്. 640 പേരാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 1383 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ലോക്ക് ഡൗണ്‍ തുടങ്ങുന്ന ഘട്ടത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറില്‍ താഴെ മാത്രമായിരുന്നു . കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 50 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.
ഇതുവരെ രാജ്യത്തെ 3870 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 5218 ആയി. ഡല്‍ഹിയില്‍ 2156 പേര്‍ക്കും, മധ്യപ്രദേശില്‍ 1552 പേര്‍ക്കും രാജസ്ഥാനില്‍ 1659 പേര്‍ക്കും ഗുജറാത്തില്‍ 2178 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍ 1659, പശ്ചിമബംഗാള്‍ 423, ഉത്തര്‍പ്രദേശ് 1294 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.