Connect with us

Covid19

എറണാകുളം ജില്ലയില്‍ 24വരെ ലോക്ക്ഡൗണ്‍ തുടരും; ലംഘിച്ചാല്‍ നടപടി: മന്ത്രി വി എസ് സുനില്‍ കുമാര്‍

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലയില്‍ 24 വരെ ലോക്ക്ഡൗണ്‍ പൂര്‍ണമായ രീതിയില്‍തുടരുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നവര്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഗ്രീന്‍, ഓറഞ്ച് ബി മേഖലകളില്‍ പെടുന്ന ഏഴ് ജില്ലകളില്‍ ഇളവുകള്‍ ആരംഭിച്ചതോടെ കൊച്ചിയിലും സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓറഞ്ച് എ മേഖലയില്‍ പെടുന്ന എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഏപ്രില്‍ 24നാണ് ആദ്യഘട്ടഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 24ന് ശേഷവും ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോട്ട്‌സ്‌പോട്ടുകളായ കൊച്ചി കോര്‍പ്പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക്ഡൗണ്‍ തുടരും. ഈ മേഖലകളില്‍ പ്രവേശനം രണ്ട് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളായി നിജപ്പെടുത്തും. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള യാത്ര അനുവദിക്കില്ല. ബാരിക്കേഡുകളും പൊലീസ് ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും മന്ത്രി പറഞ്ഞു