Connect with us

Kerala

സിപ്രിംഗ്ളര്‍ വിവാദം: സി പി എം കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം |  സിപ്രിംഗ്ളര്‍ ഡാറ്റാ വിവാദത്തില്‍ സി പി എം സംസ്ഥാന ഘടകത്തില്‍ നിന്ന് കേന്ദ്രം നിേതൃത്വം റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും അറിയിക്കണമെന്ന് കേന്ദ്രം നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം അന്താരാഷ്ട്രതലത്തില്‍ പോലും പ്രശംസ നേടിയ സാഹചര്യത്തിലാണ് വിവാദം ഉയരുന്നത്. ഇതിനെ കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം അവൈലബിള്‍ പോളീറ്റ് ബ്യൂറോ യോഗം ചര്‍ച്ചചെയ്യും.

 

 

Latest