Connect with us

Kerala

വേലിയേറ്റം; കടല്‍ പ്രക്ഷുബ്ധമാകും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമായേക്കുമെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം (INCOIS) മുന്നറിയിപ്പു നല്‍കി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ
താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ (പകല്‍ 11.30 മുതല്‍ 1.30 വരെയും രാത്രി 11.30 മുതല്‍ ഒരു മണി വരെയും) വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Latest