Connect with us

Uae

പ്രതിസന്ധികള്‍ക്കിടെ പ്രവാസികള്‍ക്ക് കൈതാങ്ങായി അദീബ് അഹമ്മദ്

Published

|

Last Updated

അബുദാബി  | കൊറോണ വൈറസ് വ്യാപനം കാരണം ജോലി നഷ്ടപെട്ടും, ശമ്പളമില്ലാതെയും റൂമില്‍ കഴിയുന്ന യു എ ഇ പ്രവാസി സഹോദരന്മാര്‍ക്ക് ആശ്വാസ കരങ്ങളുമായി പ്രമുഖ വ്യവസായിയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ്. തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും ആയിരക്കണക്കിന് പ്രവാസികളാണ് റൂമില്‍ കഴിയുന്നത്.

അദീബ് അഹമ്മദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ജീവനക്കാര്‍ ഇത്തരക്കാരെ കണ്ടെത്തി ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ മകളും അദീബ് അഹമ്മദിന്റെ ഭാര്യയുമായ ഷഫീനയും അദീബ് അഹമ്മദും ചേര്‍ന്ന് നടത്തുന്ന അദീബ് & ഷഫീന ഫൌണ്ടേഷന്‍ നാട്ടിലും പ്രവാസ മേഖലയിലും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓര്‍ഗനൈസേഷനാണ്.

അരി, മാംസ്സം, ധാന്യ വര്‍ഗ്ഗങ്ങള്‍, എണ്ണ എന്നിവക്ക് പുറമെ പച്ചക്കറികള്‍ വരെ ഒരു കുടുംബത്തിന് ഒരു മാസം കഴിക്കേണ്ടുന്ന ഭക്ഷ്യ വസ്തുക്കള്‍ കിറ്റിലുണ്ട്. ലോകം പ്രത്യേക സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ അശരണര്‍ക്ക് സഹായം നല്‍കേണ്ടത് കടമയാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. കേരളത്തിലും പുറത്തും നിരവധി സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അനാഥ അഗതി മന്ദിരങ്ങള്‍ക്കും അദീബ് അഹമ്മദ് & ഷഫീന ഫൗണ്ടേഷന് കെട്ടിടങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. യു എ ഇ യില്‍ 10000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്യുചെയ്യുന്നത്.

Latest