Connect with us

Covid19

അമേരിക്കയില്‍ ട്രംപിന്റെ അടുത്ത സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് |  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ (80) കൊവിഡ് 19 ബാധിച്ച് മരിച്ചു. പ്രമുഖ റിയില്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സ്റ്റാന്‍ലി ചെറ തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു.

ഇന്നലെ വൈറ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ തന്റെ സുഹൃത്ത്കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് ബാധിതനായവരില്‍ ഒരാള്‍ തന്റെസുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും ട്രംപ് പറഞ്ഞിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ്കാരനുമെന്നാണ് മരിച്ച സുഹൃത്തിനെ ട്രംപ് അനുസ്മരിച്ചത്.

കൊവിഡ് വലിയ കുഴപ്പമുണ്ടാക്കില്ലെന്ന ധാരണയില്‍ വിഷയത്തെ ലഘുവായെടുത്ത ട്രംപ് സുഹൃത്തുക്കളില്‍ പലരും ഗുരുതരാവസ്ഥയിലായതോടെയാണ് ഗൗരവമായി കാണാന്‍ തുടങ്ങിയെന്ന നിരീക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന കൊവിഡ് സ്ഥിരീകരണ കണക്കുകളാണ് തീരുമാനങ്ങള്‍ മാറ്റാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

 

Latest