Connect with us

Kerala

ചികിത്സ കിട്ടാതെ കാസർകോട്ട് ഒരു മരണം കൂടി

Published

|

Last Updated

കാസർകോട് | കാസർകോട്-കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൽ സലീമാണ് ഇന്ന് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ അസുഖം മൂർച്ഛിച്ചതിനാൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതിനാൽ  മരണം സംഭവിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് അസുഖ ബാധിതനായ സലീമിനെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ അതിർത്തിയിൽ വച്ച് കർണാടക അധികൃതർ തടഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് മരണം. ഇതോടെ  കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പതിമൂന്നായി.

Latest